Labels

  • കവിതകള്‍
Showing posts with label കവിതകള്‍. Show all posts
Showing posts with label കവിതകള്‍. Show all posts

Wednesday, September 14, 2016

ആയിരം വസന്തങ്ങൾ മിന്നി മറഞ്ഞു പോയ്
ആയിരം ശിശിരവും മറഞ്ഞുവല്ലോ
എന്നിട്ടും നീയെന്റെ മാനസവാടിയിൽ
നൊമ്പരപ്പൂമൊട്ടായ് മാറുകയോ
എന്റെ മനസ്സിലെ പൂപ്പന്തൽ വാടുകയോ

നന്ദനവാടിയിൽ, മാനസക്ഷേത്രത്തിൽ
തളിരിട്ട പൂമൊട്ടായിരുന്നു
കരളിനെ കുളിരാക്കി മാറ്റിയ ഗന്ധത്തെ
സ്വപ്നങ്ങളാക്കിയതായിരുന്നു

ഇനിയും ജനിക്കാത്ത  ഓർമ്മകൾ മാത്രമായ്
മറ്റൊരു ജീവനിൽ  ചേരുകയോ
പ്രാണനെ  കൈവിട്ട ആത്മാവിനെപ്പോലെ
അലയുന്നു ഞാനീ വഴിത്താരയിൽ





Thursday, July 21, 2016

മായാലോകം

സ്നേഹമൂറുന്ന അക്ഷരച്ചില്ലയിൽ
ഞെട്ടറ്റുവീഴുന്ന ഇലകളായ് നാം
സ്വപ്നവർണ്ണങ്ങൾ പോലുമെൻ മനസിലെ
ചുഴിയിൽ വീണിതാ പിടയുന്നുവോ..
വഴിമരച്ചോട്ടിലന്നു മൊട്ടിട്ട
പ്രണയ പുഷ്പവും മറയുന്നുവോ
നിന്നെ നീയാക്കി മാറ്റിയ കാലവും
നിന്റെ ഓർമ്മയിൽ മായുന്നുവോ..
അക്ഷരങ്ങളാൽ മായകൾ തീർത്തൊരീ
കവിതയിന്നിതാ തേങ്ങുന്നുവെന്ന -
മ്മ മൂളിയ താരാട്ടു പോലുമെൻ
മനമതിൽ നിന്നു മറയുന്നുവോ









Monday, July 11, 2016

അരികത്തുനിന്നപ്പോൾ അറിയാൻ ശ്രമിച്ചില്ല
നീയെന്ന വ്യക്തിതൻ സ്നേഹപാത്രം
അകന്നു നീ പോയപ്പോൾ ഒരു ദിനം കൊണ്ടല്ലോ
അറിഞ്ഞു ഞാൻ നിന്നിലെ സ്നേഹഭാവം(2) (അരികത്ത്)

അറിയാതെൻ മനവും തുടിച്ചിരുന്നു
നിന്റെ ജീവനായ് തീരാൻ കൊതിച്ചിരുന്നു
എന്നിട്ടുമെന്തേ ഈ ഓർമ്മ തൻ വീഥിയിൽ
എന്നെ തനിച്ചാക്കി അകന്നുപോയീ...( അരികത്ത്)

പാടാതെ പോയാ പഴയൊരു പാട്ടിനു
പല്ലവി പാടും ഇളം തെന്നലേ
 ചൂടാതെ പോയാ ചെമ്പനീർ പൂവുകൾ
വാടാതെൻ മനസിൽ അലങ്കരിക്കൂ..(2)(അരികത്ത്)

സൂര്യനും തിങ്കളും ഒന്നുപോലെ നിന്റെ
പ്രണയം കൊതിക്കുന്നു താരകമേ
തിങ്കൾ തോഴനായെൻ താരദേവതേ
മറന്നിടൂ ഈ പ്രാണനായകനെ...
മറന്നിടൂ ഈ സ്നേഹ ഗായകനെ..(അരികത്ത്)



Sunday, April 17, 2016

പ്രണയനക്ഷത്രം

നറുനിലാവഴകെഴും വിണ്ണിലെ താരങ്ങൾ -
ക്കിടയിലൂടൊളികണ്ണെറിയുന്നു നീ
തിങ്കൾ തോഴനെറ് ചാരത്തിരുന്നു നീ
അനുരാഗ നറുതേൻ നുകർന്നിടുന്നു

പ്രണയാർദ്ര ഹർഷങ്ങൾ നിന്നെ പുണർന്നുകൊ-
ണ്ടറിയാതെയെന്നിലേക്കൊഴുകിടുമ്പോൾ
ചുംബനപ്പൂക്കളായ് നിന്നിലേക്കൊഴുകിടും
 ഹിമകണം പോൽ ഞാനലിഞ്ഞിടുന്നു.

മിഴിയിമകൾ ചിമ്മാതെ ഒരു മാത്ര കൂടിയെൻ
നയനമോഹം നീ പകർന്നുവെങ്കിൽ
ഇരുളിൽ തിളങ്ങിടും പ്രണയ നക്ഷത്രമായ്
നീയെന്നുമെന്നിൽ ജ്വലിച്ചുവെങ്കിൽ...







Sunday, March 13, 2016

 ധ്രുവദീപ്തി

സഖി  നിന്റെ മൌനമെൻ  കാതിൽ മുഴക്കിടും
ചപല വിശ്വാസത്തിന്നമൃതതാളം
സഖി  നിന്റെ മിഴികളെൻ ഹൃദയത്തിലേകിടും
പ്രണയകാലം തീർത്ത സ്മൃതിമംഗളം..(2)
ഇനി നിന്റെ മൌനം വെടിഞ്ഞീടുമോ...
ഇനിയെന്റെ മോഹം തളിർത്തീടുമോ(2)
ഇനിയെന്നുമെന്റതായ് തീർന്നീടുവാൻ
നീയെന്നുമെന്നിൽ അലിഞ്ഞീടുവാൻ...(സഖി)

നിറമുള്ള സന്ധ്യയിൽ നാം നെയ്ത സ്വപ്നങ്ങളെ-
ന്നെ തനിച്ചാക്കി മാഞ്ഞിടുമ്പോൾ
അറിയാതെ തേങ്ങുന്നു നീ തന്ന ഓർമ്മകൾ
നിഴലിനായ് കേഴും തമസ്സുപോലെ...(സഖി)

കൂരിരുൾ പക്ഷികൾ ജാലകത്തിണ്ണയിൽ
നീ വരും നാളുകൾ കാത്തു നിൽപൂ
ഇനി വൈകിടാതെ നീയെന്നിലേക്കലിയുമോ
ധ്രുവദീപ്തി വിടരുന്ന തിരിനാളമായ്..(സഖി)











Friday, February 19, 2016

കാലം വിലങ്ങിട്ട സ്വപ്നങ്ങളിൽ വന്നു-
കേഴുന്നൊരെൻ ശ്വേതമന്ദാരമേ...
ശിലയായ് പിറന്നൊരെൻ ബിംബ മോഹങ്ങൾക്ക്
വർണ്ണങ്ങളേകുവാൻ നീ പോരുമോ..!

അന്ധകാരം വന്നു തേടുന്ന നേരത്ത്
എന്നെ തനിച്ചാക്കി മാഞ്ഞിടാതെ
ഉദയകിരണങ്ങൾ നിൻ ഹൃദയത്തിലേറിയെന്നാ-
ത്മ തിരിനാളം കൊളുത്തീടുമോ...









Saturday, February 6, 2016

ജീവിതത്തോണി 

ലക്ഷ്യമറിയാതെ തുഴയുന്നു ഞാനെന്റെ
മൂക്കുകയറിട്ട ജീവിതത്തോണി
 തിരയടങ്ങാ കടലിന്നുമപ്പുറം,
അതിരുകാണാ മതിലുകൾക്കപ്പുറം
പ്രണയനൊമ്പരക്കാറ്റിനെ  ഭേദിച്ച്,
വിജനമാകുമീ വീഥിയെ പുൽകി ഞാൻ...
വിരഹസൌധത്തിലെങ്കിലും പ്രണയമേ
സ്മൃതികളാലെ നീ വാരണം തീര്‍ക്കാതെ..
കപടവാക്കുകള്‍ കൊണ്ടെന്റെ നൌകയെ
മരണ ചുഴിയില്‍ പെടുത്താതെ കാലമേ..

Friday, December 25, 2015

പ്രണയ ബാഷ്പാജ്ഞലി 

ഇനിയെന്നു കാണുമെൻ തോഴീ..
ഞാൻ നിനക്കേകുന്നു നിറമാർന്ന യാത്രാമൊഴി..(2)

നഷ്ടസ്വപ്നങ്ങളാൽ  നാം തീർത്ത വീഥിയിൽ
ദു:ഖ സവാരി നടത്തിടുമ്പോൾ
നിന്റെ കൈത്തണ്ടയിൽ എൻ കരം ചേർക്കുവാൻ
നേരുമോ നീ നേർത്ത നറുപുഞ്ചിരി..(ഇനി)

അക്ഷരത്തുട്ടിനാൽ നാം മനക്കോട്ടയിൽ
 തീർത്തൊരു മാളികയാണു പ്രണയം
ഒടുവിലാമാളികയിലൊറ്റയ്ക്കു ഞാൻ നിന്റെ-
യോർമ്മകൾക്കെന്നുമൊരു കാവലാളായ്...(2)(ഇനി)

പിരിയുവാനൊരുമാത്ര ഓർത്തിരുന്നില്ലനാം
പ്രണയ സ്വപ്നങ്ങൾ നെയ്തിടുമ്പോൾ
അന്ധകാരത്തിനാൽ വീശും വിഷക്കാറ്റി-
നറിയുമോ വിരഹത്തിനാത്മ ദു:ഖം(ഇനി)

കാലമെൻ കൈകളിൽ വിധിതൻ വിലങ്ങിന്റെ
അഴിയാക്കുരുക്കുകൾ തീർത്താലുമെൻ
മാനസം നിന്നെ പുണർന്നീടുമെപ്പഴും
 ഹൃദയത്തിനുള്ളിലെ ചെപ്പിനുള്ളിൽ...(ഇനി)







  

Friday, November 20, 2015

മഴേ നിന്നെ എനിക്ക് എന്തിഷ്ടമാണെന്നോ...
എന്റെ  ദുഖങ്ങളിൽ സ്വാന്ത്വനമേകുന്ന കുളിർമഴയാകാനും,
എന്റെ വേദനകളിൽ എന്നോടൊപ്പം കരയാനും നീയുണ്ടായിരുന്നു...
പക്ഷേ നിന്നെ ഞാനൊരിക്കലും പ്രണയിച്ചിരുന്നില്ല....
എന്റെ നൊമ്പരങ്ങളിൽ കുളിർ തെന്നലായി എന്നെ തലോടാനും,
 മനസ്സിലെ ഇരുണ്ട  കാർമേഘങ്ങളെ തഴുകിയകറ്റാനും
 എന്നും എന്നരികിലുണ്ടായിരുന്ന കാറ്റേ...
നിന്നെയും എനിക്കൊരുപാടിഷ്ടമാണ്...
പക്ഷേ നിന്നെയും ഞാനൊരിക്കലും പ്രണയിച്ചിരുന്നില്ല.....

എന്റെ പ്രണയം എന്നും നിന്നോട് മാത്രമായിരുന്നു പെണ്ണേ...
നീയെന്നരികത്തായിരുന്നപ്പോൾ..
എന്നിലെ വേദനകൾ സ്വപ്നങ്ങളിൽ നിന്ന് പോലും അകന്നു നിന്നു ...
കണ്ണീർപ്പൂക്കൾക്ക് പോലും അന്ന് സന്തോഷത്തിന്റെ നിറമായിരുന്നു...

നിൻ മൃദു സ്പർശനവും, നിന്റെ തലോടലും
കുളിർക്കാററിനേക്കാൾ മാർദ്ദവമാർന്നതായിരുന്നു...

എന്നിൽനിന്നും എന്നെന്നേക്കുമായി  നിന്റെ പ്രണയം നഷ്ടമായെങ്കിലും സഖീ...
എന്റെ തൂലികയിൽ നിൻ പ്രണയം
ഇന്നും തളിർക്കുന്ന  ഓർമ്മതൻ പൂക്കൾപോൽ....

Friday, October 30, 2015

സ്വപ്നപക്ഷി 

ഒളിവിലായിരുന്നെന്നും എന്റെ-
ചിറകുകളുറക്കാത്ത സ്വപ്നപക്ഷി
ദൂരെ വിണ്ണിലെ അത്ഭുതക്കാഴ്ചകൾ
താഴെമണ്ണിലെ ഉരുകുന്ന ഓർമ്മകൾ
തന്റെ സ്വപ്നങ്ങൾ സ്വന്തമാക്കീടുവാൻ
ചിറകടിച്ചുയരുകയാണവൻ

കുഞ്ഞു ചിറകുകൾ തളരുന്നുവെങ്കിലും,
തന്റെ മനമാകെ പിടയുന്നുവെങ്കിലും
കത്തിയെരിയുന്ന  പ്രിഥ്യുവെ നോക്കാതെ
ചിറകടിച്ചുയരുകയാണവൻ

അർക്കരശ്മികൾ കുത്തിനോവിക്കാതെ
തൻ പ്രതീക്ഷയിൽ സ്വാന്ത്വനമേകവേ
സ്വപ്നമെന്നത് സത്യമാകും വരെ
തൻ ചിറകുകൾ തളരില്ലൊരിക്കലും


Friday, October 2, 2015

വിരഹജ്വാല


കത്തിജ്വലിക്കുന്ന അഗ്നിക്കുമപ്പുറം
തിരയുന്നു ഞാൻ നിന്നെ എന്നോമലേ
എന്നെ പുണർന്ന നിൻ മേനിയിൽ പോലുമീ
അഗ്നിതൻ ജ്വാലയാണെൻ ജീവനേ
പ്രണയം വിരിഞ്ഞ നിൻ മിഴികളിൽ പോലും
അഗ്നിതൻ തീജ്വാല പടരുന്നുവോ...
മാനസവീണയില്‍ നാം തീര്‍ത്ത സ്വപ്നങ്ങള്‍
നമ്മെ പുണരാതെ പൊഴിയുന്നുവോ
കാലമെന്‍ കൈകളില്‍ വിധിതന്‍ വിലങ്ങിന്റെ
അഴിയാക്കുരുക്കുകള്‍ തീരത്താലുമെന്‍-
മാനസം നിന്നെ പുണര്‍ന്നീടുമെപ്പഴും
ഹൃദയത്തിനുള്ളിലെ ചെപ്പിനുള്ളില്‍ ...

Thursday, July 16, 2015

ഇന്ന് ഞാൻ എന്റെ പഴയ ഒരു ഡയറി കാണാനിടയുണ്ടായി. അത് എനിക്കൊരു ഡയറി മാത്രമല്ലായിരുന്നു. എന്റെ ജീവിതത്തെ പലപ്പോഴായി സ്പർശിച്ചിട്ടുള്ള അനുഭവങ്ങൾ ,എന്റെ  ജീവിതത്തിൽ  പിന്നിട്ട വഴികൾ..ആ ഡയറിയിലെ ഓരോ ഇതളുകൾക്കും മാത്രമറിയാവുന്ന എന്റെ ജീവിത സ്വപ്നങ്ങൾ .. എന്റെ മനസ്സിൽ മാത്രം തകർന്നടിഞ്ഞ ജീവിത യാഥാർഥ്യങ്ങൾ....

സ്വപ്നത്തിന്റെ ആത്മാവ്

ഈ ലോകം മറക്കുന്നു ഞാൻ
ഈ ജീവിതവും വെറുക്കുന്ന ഞാൻ
കാലത്തിൻ പാപമാം ഈ ജീവിതമല്ലാ..
തിനിയൊരു ജൻമം തന്നിടുമോ..
ഇനിയൊരു ജൻമം തന്നിടുമോ...

ജീവിത സ്വപ്നങ്ങൾ അഗ്നിയിലെരിയുമ്പോൾ
സ്വപ്നത്തിന്നാത്മാവ് ബാക്കിയായി
എരിയുന്ന ചൂടിന്റെ ഉള്ളിലെ ആത്മാവ്
മറ്റൊരു ജീവനിൽ ചേർന്നിടുമോ
സ്വപ്നങ്ങൾ ഇനിയെന്നിൽ തളിരിടുമോ ..

Wednesday, July 8, 2015

മഴത്തുള്ളികൾ

ഓരോ മഴത്തുള്ളികൾകൊണ്ടുരുകുമെൻ
ഹൃദയത്തിനുള്ളിലെ നീറുന്ന ദുഖങ്ങൾ
ഇനിയെന്നെ ഞാനാക്കി മാറ്റിയ സത്യങ്ങൾ
ഉരുകിയൊലിക്കാതെ മുന്നോട്ട് പോകയായ്

പ്രണയവും വിരഹവും കണ്ണീർപൊഴിക്കുന്ന
മോഹഭoഗങ്ങളും ഉരുകിയൊലിക്കവേ
നഗ്നമാം കാലചക്രത്തിന്റെ ഏടുകൾ
മുന്നോട്ടൊഴുകാതെ പിന്നോട്ട് പോകയായ്

ശിലകളിൽ കൊത്തിയ കയ്യക്ഷരം പോലെ
ചില മുറിപ്പാടുകൾ പിന്നെയും ബാക്കിയായ്
എൻ ചിതയിൽ  തീർത്തൊരാ അഗ്നിക്കു മാത്രമേ
ആ മുറിപ്പാടിനും ചിതയൊരുക്കാനാവൂ.......

Wednesday, April 8, 2015

ആനന്ദധാര

ആത്മാര്‍ഥമായ പ്രണയം നഷ്ടമാവുക എന്നത് ഒരു മനുഷ്യന് ജീവിതതതില്‍ തീരാദുഖം നല്‍കുന്ന ഒരനുഭവമാണ്.ബാലചന്ദ്രൻ ചുളളിക്കാടിന്‍െറ ആനന്ദധാരയിലെ 'നഷ്ടപ്പെട്ട നീലാംബരി 'അവര്‍ക്കുവേണ്ടി സമര്‍പ്പിക്കുന്നു....
.
.
.



ചൂടാതെ പോയ് നീ, നിനക്കായി ഞാൻ
ചോരചാറി ചുവപ്പിച്ചൊരെൻ പനിനീർ പൂവുകൾ
കാണാതെ പോയ് നീ, നിനക്കായ് ഞാനെന്റെ
പ്രാണന്റെ പിന്നിൽ കുറിച്ചിട്ട വാക്കുകൾ
ഒന്നു തൊടാതെ പോയി വിരൽതുമ്പിനാൽ
ഇന്നും നിനക്കായ് തുടിക്കുമെൻ തന്ത്രികൾ

അന്ധമാം സംവത്സരങ്ങൾക്കുമക്കരെ
അന്ധമെഴാത്തതാം ഓർമ്മകൾക്കക്കരെ
കുങ്കുമം തൊട്ടുവരുന്ന ശരത്കാലസന്ധ്യയാണെനിക്കുനീയോമലെ...

ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള
ദുഃഖം എന്താനന്തമാണെനിക്കോമനെ
എന്നെന്നുമെൻ പാനപാത്രം നിറയ്ക്കട്ടെ
നിൻ അസാന്നിദ്ധ്യം പകരുന്ന വേദന

ആനന്ദധാര ::::: 

Tuesday, April 7, 2015

കണണാടി

ആരാണ് എഴുതിയത് എന്ന് അറിയില്ല. എങ്കിലും വളരെ അര്‍ഥവത്തായ വരികളാണിവ.....


ഒരുമുന്നറിയിപ്പ്
ഇന്നലെ നടക്കാനിറങ്ങവെ
ഒരുകണ്ണാടി കളഞ്ഞുകിട്ടി !
ഞാനതിലെന്‍റെ സുന്ദരമായ
മുഖംകണ്ടു തൃപ്തയായി !
എന്നിട്ട് ഞാനെന്‍റെ
അടുത്തുണ്ടായിരുന്നആളെ
നോക്കി !ആശ്ചര്യം !!!!
അയാള്‍ക്കുംഎന്‍റെമുഖം !!
അതേ കോങ്കണ്ണുകള്‍ !!പിന്നെ ഞാന്‍
നോക്കിയവര്‍ക്കെല്ലാംഎന്‍റെമുഖം !!
എന്‍റെസംശയം ഞാന്‍മറ്റോരാളോടു
പറഞ്ഞു !!
അയാള്‍ ആരുമറിയാതെ
ആ കണ്ണാടിവാങ്ങിനോക്കി
സ്വയം തൃപ്തനായി !
എന്നിട്ടയാള്‍ മറ്റോരാളെനോക്കി
കാര്യം തഥൈവ !!
പക്ഷേ !ഒരുകുഴപ്പം പറ്റി !
അയാള്‍ മറ്റെയാളെ സംശയിക്കാനും
വഴക്കുപറയാനുംതുടങ്ങി !!
മറ്റെയാള്‍ ഇയാളുടെ കാശ്
മോഷ്ടിച്ചുവത്രേ !!
കാര്യം നിങ്ങള്‍ക്കുമനസ്സിലായോ ??
ആ കണ്ണാടി ഇന്നുപലരും
ഉപയോഗിച്ചുകഴിഞ്ഞു !!
മറ്റുള്ളവരില്‍ സ്വന്തം സ്വഭാവം
കാണുന്നു, !!നന്മമാത്രം കണ്ടിരുന്നേല്‍
കുഴപ്പമില്ലായിരുന്നു !!
ഇത്------നന്മമാത്രം കാണുന്നില്ല !!
എല്ലാദോഷവശങ്ങളുംകാണുന്നുണ്ട്
തന്നെപ്പോലെ വൃത്തികെട്ടവരാണ്
മറ്റുള്ളവരും എന്നചിന്ത യാ
ഉണ്ടാകുന്നത് !!
അത് നല്ലതാണോ ??ആലോചിച്ചുനോക്കൂ !!!
തന്നെപ്പോലെ മറ്റുള്ളവരെ
കാണുന്നത് നല്ലതാണ്, !!എപ്പോള്‍ ??
നല്ലകാര്യങ്ങളിലെല്ലാം !!!!!
പക്ഷേ !!ഇവിടിപ്പോള്‍ അങ്ങനെ
അല്ല,ല്ലോ ???
ആ കണ്ണാടി ഇപ്പോള്‍ ആരുടെ പക്കലെ
ന്നറിയില്ല !!!
നിങ്ങളിലാര്‍ക്കെങ്കിലും അത്
കിട്ടിയാല്‍ ദയവായി എങ്ങനേയും
അത് നശിപ്പിച്ചേക്കുക !!
അതില്‍നോക്കുന്ന അവസാനത്തെ
വ്യക്തി നിങ്ങളായിരിക്കട്ടെ !!!

Wednesday, January 14, 2015

രക്തചുംബനം

രക്തചുംബനം 


രക്തഗന്ധം ചുരത്തുന്ന ചുംബനം..

രക്ത ദാഹികള്‍ തേടുന്ന ചുംബനം..

മർത്യനെന്നൊരു ഭാവത്തിനെപ്പോലും..

വ്യർഥമാക്കും പരസ്പര ചുംബനം.

ലോകമോന്നകെ ചുംബിച്ചു ചുംബിച്ചു ...

നാണംകെട്ടു തലതാഴ്ത്തി നില്കവേ..

അമ്മയുമില്ല പെങ്ങളുമില്ലിവിടെ

ഭാരതത്തിന്‍ സംസ്കരമില്ലിവിടെ

ഭരതമ്പേ നിന്‍ സംസ്കാര കലവറ

വററുവാനായ്‌ കൊതിക്കുന്നു നിന്‍ മക്കള്‍..

 രക്തഗന്ധം ചുരത്തുന്ന ചുംബനം..

രക്ത ദാഹികള്‍ തേടുന്ന ചുംബനം..


 


                 
                  

Sunday, August 10, 2014

പ്രകാശം 
കല്വിലക്കിലെ തിരിനാളമായ് 
മണ്‍ചിരാതിലെ പോന്വിലക്കായ്‌ 
ചന്ദ്രികതന്‍ നറുനിലാവായും 
തെളിയുന്നതെല്ലാം നീയല്ലോ 
വെട്ടത്തിലേക്കായ് പറക്കും 
ഈയാം പാററപോലീജീവിതം 
ചന്ദ്രികക്കായ്‌ കൈ നീട്ടിടും 
കൊച്ചുകുഞ്ഞിന്‍ മുന്നില്‍ 
കാര്‍മേഘം വന്നു മൂടിടുമോ...?
കൊടുംകാറ്റിലും തെളിഞ്ഞിടാന്‍ 
ദീപത്തിനായെന്‍ കൈത്തണല്‍
അര്‍പ്പിപ്പൂ ഞാന്‍ 
എന്‍ നൈവേദ്യം സ്വീകരിക്കൂ ദേവീ 
സംതൃപ്തിയോടെന്നെ അനുഗ്രഹിക്കൂ 
വൈകാതെ എന്നിലലിഞ്ഞു ചേരൂ....               

Saturday, August 9, 2014

ജീവിത നൌക



നോവിക്കയില്ല  ഞാൻ 
ചാരമാകുന്ന വേളയിൽ പൊലുമെൻ -
ആത്മാവിനെയാരോ വലിചൂരുമെൻ 
                           മേനിയിൽ നിന്നു മീ -
കാലമാം തോഴന്റെ കൈകളിൾ 
                                 ഞാനെത്ര ഭദ്രം
എന്നിട്ടുമെന്തേ നരനായ്‌ പിറന്ന നാം 
എന്തിനായ് അലയുന്നു ജീവിതനൌകയിൽ 
ഞാനെന്ന ഭാവത്തെ മുറുകെ 
   പ്പിടിച്ചുകൊന്ടെന്തിനായ്  അലയുന്നു 
 ഈ ജീവ ചക്രത്തിൽ ........
അന്ത്യമാം  വിശ്രമ വേളയിൽ ആറടിമണ്ണിനു 
വേണ്ടിയോ ...ഈ അലച്ചിൽ ?
മിഥ്യയാം  ലോകത്തെ സ്വാർത്ഥമാം ചെയ്തികൾ 
മുറുകെ പിടിക്കുന്ന തെന്തിനായ് നീ......     
                               


Wednesday, August 6, 2014

നിനക്കായ്






പുനർജന്മമേകിയാൽ പോലുമെൻ 
                 
   ജീവിത -





ഏടുകൾ നിനക്കല്ലോ ഞാൻ തീർത്തു വെയ്ക്കിലും 


     എൻ ശ്വാസ-നിശ്യാസ വേളയിൽ
                    
     നീ -
തന്ന നിമിഷങ്ങളല്ലയോ എൻ ജീവ സാനുക്കൾ ...




                                                  




                                                                  *****

Sunday, August 3, 2014


ബാല്യകാല സ്മൃതി 

എന്‍ ജീവിതത്തില്‍ മുറിവുകള്‍ വീഴുന്നു 
ഒരു തുള്ളി ചോര പോടിഞ്ഞിടാതെ
എന്‍ ബാല്യകാലം കൊഴിഞ്ഞുഒകുന്നുവോ 
ഒരു ചെമ്പരത്തിപ്പൂവുപോലെ 

                   എന്‍ ജീവിതത്തിലെ ബാല്യകാലം  ഇനി 
                    വാടിയ പൂവുപോല്‍ മാത്രമാണോ
                    ബാല്യ തമാശകള്‍ വിട്ടുപോമോ എന്റെ
                    കൂട്ടുകരെല്ലമാകന്നുപോമോ..