Friday, December 25, 2015

പ്രണയ ബാഷ്പാജ്ഞലി 

ഇനിയെന്നു കാണുമെൻ തോഴീ..
ഞാൻ നിനക്കേകുന്നു നിറമാർന്ന യാത്രാമൊഴി..(2)

നഷ്ടസ്വപ്നങ്ങളാൽ  നാം തീർത്ത വീഥിയിൽ
ദു:ഖ സവാരി നടത്തിടുമ്പോൾ
നിന്റെ കൈത്തണ്ടയിൽ എൻ കരം ചേർക്കുവാൻ
നേരുമോ നീ നേർത്ത നറുപുഞ്ചിരി..(ഇനി)

അക്ഷരത്തുട്ടിനാൽ നാം മനക്കോട്ടയിൽ
 തീർത്തൊരു മാളികയാണു പ്രണയം
ഒടുവിലാമാളികയിലൊറ്റയ്ക്കു ഞാൻ നിന്റെ-
യോർമ്മകൾക്കെന്നുമൊരു കാവലാളായ്...(2)(ഇനി)

പിരിയുവാനൊരുമാത്ര ഓർത്തിരുന്നില്ലനാം
പ്രണയ സ്വപ്നങ്ങൾ നെയ്തിടുമ്പോൾ
അന്ധകാരത്തിനാൽ വീശും വിഷക്കാറ്റി-
നറിയുമോ വിരഹത്തിനാത്മ ദു:ഖം(ഇനി)

കാലമെൻ കൈകളിൽ വിധിതൻ വിലങ്ങിന്റെ
അഴിയാക്കുരുക്കുകൾ തീർത്താലുമെൻ
മാനസം നിന്നെ പുണർന്നീടുമെപ്പഴും
 ഹൃദയത്തിനുള്ളിലെ ചെപ്പിനുള്ളിൽ...(ഇനി)







  

Friday, November 20, 2015

മഴേ നിന്നെ എനിക്ക് എന്തിഷ്ടമാണെന്നോ...
എന്റെ  ദുഖങ്ങളിൽ സ്വാന്ത്വനമേകുന്ന കുളിർമഴയാകാനും,
എന്റെ വേദനകളിൽ എന്നോടൊപ്പം കരയാനും നീയുണ്ടായിരുന്നു...
പക്ഷേ നിന്നെ ഞാനൊരിക്കലും പ്രണയിച്ചിരുന്നില്ല....
എന്റെ നൊമ്പരങ്ങളിൽ കുളിർ തെന്നലായി എന്നെ തലോടാനും,
 മനസ്സിലെ ഇരുണ്ട  കാർമേഘങ്ങളെ തഴുകിയകറ്റാനും
 എന്നും എന്നരികിലുണ്ടായിരുന്ന കാറ്റേ...
നിന്നെയും എനിക്കൊരുപാടിഷ്ടമാണ്...
പക്ഷേ നിന്നെയും ഞാനൊരിക്കലും പ്രണയിച്ചിരുന്നില്ല.....

എന്റെ പ്രണയം എന്നും നിന്നോട് മാത്രമായിരുന്നു പെണ്ണേ...
നീയെന്നരികത്തായിരുന്നപ്പോൾ..
എന്നിലെ വേദനകൾ സ്വപ്നങ്ങളിൽ നിന്ന് പോലും അകന്നു നിന്നു ...
കണ്ണീർപ്പൂക്കൾക്ക് പോലും അന്ന് സന്തോഷത്തിന്റെ നിറമായിരുന്നു...

നിൻ മൃദു സ്പർശനവും, നിന്റെ തലോടലും
കുളിർക്കാററിനേക്കാൾ മാർദ്ദവമാർന്നതായിരുന്നു...

എന്നിൽനിന്നും എന്നെന്നേക്കുമായി  നിന്റെ പ്രണയം നഷ്ടമായെങ്കിലും സഖീ...
എന്റെ തൂലികയിൽ നിൻ പ്രണയം
ഇന്നും തളിർക്കുന്ന  ഓർമ്മതൻ പൂക്കൾപോൽ....

Friday, October 30, 2015

സ്വപ്നപക്ഷി 

ഒളിവിലായിരുന്നെന്നും എന്റെ-
ചിറകുകളുറക്കാത്ത സ്വപ്നപക്ഷി
ദൂരെ വിണ്ണിലെ അത്ഭുതക്കാഴ്ചകൾ
താഴെമണ്ണിലെ ഉരുകുന്ന ഓർമ്മകൾ
തന്റെ സ്വപ്നങ്ങൾ സ്വന്തമാക്കീടുവാൻ
ചിറകടിച്ചുയരുകയാണവൻ

കുഞ്ഞു ചിറകുകൾ തളരുന്നുവെങ്കിലും,
തന്റെ മനമാകെ പിടയുന്നുവെങ്കിലും
കത്തിയെരിയുന്ന  പ്രിഥ്യുവെ നോക്കാതെ
ചിറകടിച്ചുയരുകയാണവൻ

അർക്കരശ്മികൾ കുത്തിനോവിക്കാതെ
തൻ പ്രതീക്ഷയിൽ സ്വാന്ത്വനമേകവേ
സ്വപ്നമെന്നത് സത്യമാകും വരെ
തൻ ചിറകുകൾ തളരില്ലൊരിക്കലും


Friday, October 2, 2015

വിരഹജ്വാല


കത്തിജ്വലിക്കുന്ന അഗ്നിക്കുമപ്പുറം
തിരയുന്നു ഞാൻ നിന്നെ എന്നോമലേ
എന്നെ പുണർന്ന നിൻ മേനിയിൽ പോലുമീ
അഗ്നിതൻ ജ്വാലയാണെൻ ജീവനേ
പ്രണയം വിരിഞ്ഞ നിൻ മിഴികളിൽ പോലും
അഗ്നിതൻ തീജ്വാല പടരുന്നുവോ...
മാനസവീണയില്‍ നാം തീര്‍ത്ത സ്വപ്നങ്ങള്‍
നമ്മെ പുണരാതെ പൊഴിയുന്നുവോ
കാലമെന്‍ കൈകളില്‍ വിധിതന്‍ വിലങ്ങിന്റെ
അഴിയാക്കുരുക്കുകള്‍ തീരത്താലുമെന്‍-
മാനസം നിന്നെ പുണര്‍ന്നീടുമെപ്പഴും
ഹൃദയത്തിനുള്ളിലെ ചെപ്പിനുള്ളില്‍ ...

Thursday, July 16, 2015

ഇന്ന് ഞാൻ എന്റെ പഴയ ഒരു ഡയറി കാണാനിടയുണ്ടായി. അത് എനിക്കൊരു ഡയറി മാത്രമല്ലായിരുന്നു. എന്റെ ജീവിതത്തെ പലപ്പോഴായി സ്പർശിച്ചിട്ടുള്ള അനുഭവങ്ങൾ ,എന്റെ  ജീവിതത്തിൽ  പിന്നിട്ട വഴികൾ..ആ ഡയറിയിലെ ഓരോ ഇതളുകൾക്കും മാത്രമറിയാവുന്ന എന്റെ ജീവിത സ്വപ്നങ്ങൾ .. എന്റെ മനസ്സിൽ മാത്രം തകർന്നടിഞ്ഞ ജീവിത യാഥാർഥ്യങ്ങൾ....

സ്വപ്നത്തിന്റെ ആത്മാവ്

ഈ ലോകം മറക്കുന്നു ഞാൻ
ഈ ജീവിതവും വെറുക്കുന്ന ഞാൻ
കാലത്തിൻ പാപമാം ഈ ജീവിതമല്ലാ..
തിനിയൊരു ജൻമം തന്നിടുമോ..
ഇനിയൊരു ജൻമം തന്നിടുമോ...

ജീവിത സ്വപ്നങ്ങൾ അഗ്നിയിലെരിയുമ്പോൾ
സ്വപ്നത്തിന്നാത്മാവ് ബാക്കിയായി
എരിയുന്ന ചൂടിന്റെ ഉള്ളിലെ ആത്മാവ്
മറ്റൊരു ജീവനിൽ ചേർന്നിടുമോ
സ്വപ്നങ്ങൾ ഇനിയെന്നിൽ തളിരിടുമോ ..

Wednesday, July 8, 2015

മഴത്തുള്ളികൾ

ഓരോ മഴത്തുള്ളികൾകൊണ്ടുരുകുമെൻ
ഹൃദയത്തിനുള്ളിലെ നീറുന്ന ദുഖങ്ങൾ
ഇനിയെന്നെ ഞാനാക്കി മാറ്റിയ സത്യങ്ങൾ
ഉരുകിയൊലിക്കാതെ മുന്നോട്ട് പോകയായ്

പ്രണയവും വിരഹവും കണ്ണീർപൊഴിക്കുന്ന
മോഹഭoഗങ്ങളും ഉരുകിയൊലിക്കവേ
നഗ്നമാം കാലചക്രത്തിന്റെ ഏടുകൾ
മുന്നോട്ടൊഴുകാതെ പിന്നോട്ട് പോകയായ്

ശിലകളിൽ കൊത്തിയ കയ്യക്ഷരം പോലെ
ചില മുറിപ്പാടുകൾ പിന്നെയും ബാക്കിയായ്
എൻ ചിതയിൽ  തീർത്തൊരാ അഗ്നിക്കു മാത്രമേ
ആ മുറിപ്പാടിനും ചിതയൊരുക്കാനാവൂ.......

Wednesday, April 8, 2015

ആനന്ദധാര

ആത്മാര്‍ഥമായ പ്രണയം നഷ്ടമാവുക എന്നത് ഒരു മനുഷ്യന് ജീവിതതതില്‍ തീരാദുഖം നല്‍കുന്ന ഒരനുഭവമാണ്.ബാലചന്ദ്രൻ ചുളളിക്കാടിന്‍െറ ആനന്ദധാരയിലെ 'നഷ്ടപ്പെട്ട നീലാംബരി 'അവര്‍ക്കുവേണ്ടി സമര്‍പ്പിക്കുന്നു....
.
.
.



ചൂടാതെ പോയ് നീ, നിനക്കായി ഞാൻ
ചോരചാറി ചുവപ്പിച്ചൊരെൻ പനിനീർ പൂവുകൾ
കാണാതെ പോയ് നീ, നിനക്കായ് ഞാനെന്റെ
പ്രാണന്റെ പിന്നിൽ കുറിച്ചിട്ട വാക്കുകൾ
ഒന്നു തൊടാതെ പോയി വിരൽതുമ്പിനാൽ
ഇന്നും നിനക്കായ് തുടിക്കുമെൻ തന്ത്രികൾ

അന്ധമാം സംവത്സരങ്ങൾക്കുമക്കരെ
അന്ധമെഴാത്തതാം ഓർമ്മകൾക്കക്കരെ
കുങ്കുമം തൊട്ടുവരുന്ന ശരത്കാലസന്ധ്യയാണെനിക്കുനീയോമലെ...

ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള
ദുഃഖം എന്താനന്തമാണെനിക്കോമനെ
എന്നെന്നുമെൻ പാനപാത്രം നിറയ്ക്കട്ടെ
നിൻ അസാന്നിദ്ധ്യം പകരുന്ന വേദന

ആനന്ദധാര ::::: 

Tuesday, April 7, 2015

കണണാടി

ആരാണ് എഴുതിയത് എന്ന് അറിയില്ല. എങ്കിലും വളരെ അര്‍ഥവത്തായ വരികളാണിവ.....


ഒരുമുന്നറിയിപ്പ്
ഇന്നലെ നടക്കാനിറങ്ങവെ
ഒരുകണ്ണാടി കളഞ്ഞുകിട്ടി !
ഞാനതിലെന്‍റെ സുന്ദരമായ
മുഖംകണ്ടു തൃപ്തയായി !
എന്നിട്ട് ഞാനെന്‍റെ
അടുത്തുണ്ടായിരുന്നആളെ
നോക്കി !ആശ്ചര്യം !!!!
അയാള്‍ക്കുംഎന്‍റെമുഖം !!
അതേ കോങ്കണ്ണുകള്‍ !!പിന്നെ ഞാന്‍
നോക്കിയവര്‍ക്കെല്ലാംഎന്‍റെമുഖം !!
എന്‍റെസംശയം ഞാന്‍മറ്റോരാളോടു
പറഞ്ഞു !!
അയാള്‍ ആരുമറിയാതെ
ആ കണ്ണാടിവാങ്ങിനോക്കി
സ്വയം തൃപ്തനായി !
എന്നിട്ടയാള്‍ മറ്റോരാളെനോക്കി
കാര്യം തഥൈവ !!
പക്ഷേ !ഒരുകുഴപ്പം പറ്റി !
അയാള്‍ മറ്റെയാളെ സംശയിക്കാനും
വഴക്കുപറയാനുംതുടങ്ങി !!
മറ്റെയാള്‍ ഇയാളുടെ കാശ്
മോഷ്ടിച്ചുവത്രേ !!
കാര്യം നിങ്ങള്‍ക്കുമനസ്സിലായോ ??
ആ കണ്ണാടി ഇന്നുപലരും
ഉപയോഗിച്ചുകഴിഞ്ഞു !!
മറ്റുള്ളവരില്‍ സ്വന്തം സ്വഭാവം
കാണുന്നു, !!നന്മമാത്രം കണ്ടിരുന്നേല്‍
കുഴപ്പമില്ലായിരുന്നു !!
ഇത്------നന്മമാത്രം കാണുന്നില്ല !!
എല്ലാദോഷവശങ്ങളുംകാണുന്നുണ്ട്
തന്നെപ്പോലെ വൃത്തികെട്ടവരാണ്
മറ്റുള്ളവരും എന്നചിന്ത യാ
ഉണ്ടാകുന്നത് !!
അത് നല്ലതാണോ ??ആലോചിച്ചുനോക്കൂ !!!
തന്നെപ്പോലെ മറ്റുള്ളവരെ
കാണുന്നത് നല്ലതാണ്, !!എപ്പോള്‍ ??
നല്ലകാര്യങ്ങളിലെല്ലാം !!!!!
പക്ഷേ !!ഇവിടിപ്പോള്‍ അങ്ങനെ
അല്ല,ല്ലോ ???
ആ കണ്ണാടി ഇപ്പോള്‍ ആരുടെ പക്കലെ
ന്നറിയില്ല !!!
നിങ്ങളിലാര്‍ക്കെങ്കിലും അത്
കിട്ടിയാല്‍ ദയവായി എങ്ങനേയും
അത് നശിപ്പിച്ചേക്കുക !!
അതില്‍നോക്കുന്ന അവസാനത്തെ
വ്യക്തി നിങ്ങളായിരിക്കട്ടെ !!!

Wednesday, January 14, 2015

രക്തചുംബനം

രക്തചുംബനം 


രക്തഗന്ധം ചുരത്തുന്ന ചുംബനം..

രക്ത ദാഹികള്‍ തേടുന്ന ചുംബനം..

മർത്യനെന്നൊരു ഭാവത്തിനെപ്പോലും..

വ്യർഥമാക്കും പരസ്പര ചുംബനം.

ലോകമോന്നകെ ചുംബിച്ചു ചുംബിച്ചു ...

നാണംകെട്ടു തലതാഴ്ത്തി നില്കവേ..

അമ്മയുമില്ല പെങ്ങളുമില്ലിവിടെ

ഭാരതത്തിന്‍ സംസ്കരമില്ലിവിടെ

ഭരതമ്പേ നിന്‍ സംസ്കാര കലവറ

വററുവാനായ്‌ കൊതിക്കുന്നു നിന്‍ മക്കള്‍..

 രക്തഗന്ധം ചുരത്തുന്ന ചുംബനം..

രക്ത ദാഹികള്‍ തേടുന്ന ചുംബനം..