Wednesday, July 8, 2015

മഴത്തുള്ളികൾ

ഓരോ മഴത്തുള്ളികൾകൊണ്ടുരുകുമെൻ
ഹൃദയത്തിനുള്ളിലെ നീറുന്ന ദുഖങ്ങൾ
ഇനിയെന്നെ ഞാനാക്കി മാറ്റിയ സത്യങ്ങൾ
ഉരുകിയൊലിക്കാതെ മുന്നോട്ട് പോകയായ്

പ്രണയവും വിരഹവും കണ്ണീർപൊഴിക്കുന്ന
മോഹഭoഗങ്ങളും ഉരുകിയൊലിക്കവേ
നഗ്നമാം കാലചക്രത്തിന്റെ ഏടുകൾ
മുന്നോട്ടൊഴുകാതെ പിന്നോട്ട് പോകയായ്

ശിലകളിൽ കൊത്തിയ കയ്യക്ഷരം പോലെ
ചില മുറിപ്പാടുകൾ പിന്നെയും ബാക്കിയായ്
എൻ ചിതയിൽ  തീർത്തൊരാ അഗ്നിക്കു മാത്രമേ
ആ മുറിപ്പാടിനും ചിതയൊരുക്കാനാവൂ.......

5 comments: