നോവിക്കയില്ല ഞാൻ
ചാരമാകുന്ന വേളയിൽ പൊലുമെൻ -
ആത്മാവിനെയാരോ വലിചൂരുമെൻ
മേനിയിൽ നിന്നു മീ -
കാലമാം തോഴന്റെ കൈകളിൾ
ഞാനെത്ര ഭദ്രം
എന്നിട്ടുമെന്തേ നരനായ് പിറന്ന നാം
എന്തിനായ് അലയുന്നു ജീവിതനൌകയിൽ
ഞാനെന്ന ഭാവത്തെ മുറുകെ
പ്പിടിച്ചുകൊന്ടെന്തിനായ് അലയുന്നു
ഈ ജീവ ചക്രത്തിൽ ........
അന്ത്യമാം വിശ്രമ വേളയിൽ ആറടിമണ്ണിനു
വേണ്ടിയോ ...ഈ അലച്ചിൽ ?
മിഥ്യയാം ലോകത്തെ സ്വാർത്ഥമാം ചെയ്തികൾ
മുറുകെ പിടിക്കുന്ന തെന്തിനായ് നീ......
No comments:
Post a Comment