Sunday, August 10, 2014

പ്രകാശം 
കല്വിലക്കിലെ തിരിനാളമായ് 
മണ്‍ചിരാതിലെ പോന്വിലക്കായ്‌ 
ചന്ദ്രികതന്‍ നറുനിലാവായും 
തെളിയുന്നതെല്ലാം നീയല്ലോ 
വെട്ടത്തിലേക്കായ് പറക്കും 
ഈയാം പാററപോലീജീവിതം 
ചന്ദ്രികക്കായ്‌ കൈ നീട്ടിടും 
കൊച്ചുകുഞ്ഞിന്‍ മുന്നില്‍ 
കാര്‍മേഘം വന്നു മൂടിടുമോ...?
കൊടുംകാറ്റിലും തെളിഞ്ഞിടാന്‍ 
ദീപത്തിനായെന്‍ കൈത്തണല്‍
അര്‍പ്പിപ്പൂ ഞാന്‍ 
എന്‍ നൈവേദ്യം സ്വീകരിക്കൂ ദേവീ 
സംതൃപ്തിയോടെന്നെ അനുഗ്രഹിക്കൂ 
വൈകാതെ എന്നിലലിഞ്ഞു ചേരൂ....               

Saturday, August 9, 2014

ജീവിത നൌക



നോവിക്കയില്ല  ഞാൻ 
ചാരമാകുന്ന വേളയിൽ പൊലുമെൻ -
ആത്മാവിനെയാരോ വലിചൂരുമെൻ 
                           മേനിയിൽ നിന്നു മീ -
കാലമാം തോഴന്റെ കൈകളിൾ 
                                 ഞാനെത്ര ഭദ്രം
എന്നിട്ടുമെന്തേ നരനായ്‌ പിറന്ന നാം 
എന്തിനായ് അലയുന്നു ജീവിതനൌകയിൽ 
ഞാനെന്ന ഭാവത്തെ മുറുകെ 
   പ്പിടിച്ചുകൊന്ടെന്തിനായ്  അലയുന്നു 
 ഈ ജീവ ചക്രത്തിൽ ........
അന്ത്യമാം  വിശ്രമ വേളയിൽ ആറടിമണ്ണിനു 
വേണ്ടിയോ ...ഈ അലച്ചിൽ ?
മിഥ്യയാം  ലോകത്തെ സ്വാർത്ഥമാം ചെയ്തികൾ 
മുറുകെ പിടിക്കുന്ന തെന്തിനായ് നീ......     
                               


പ്രതീക്ഷ




ഹൃദയത്തിലെകാന്ത നക്ഷത്രമായ്‌

വിന്നിലുദിച്ചുയര്‍ന്ന നീയെന്‍

മനസില്‍ കുടിയിരുന്നു .


സ്വപ്നത്തിന്‍ തെരിലെറിയെന്‍

മയക്കത്തിലും നീ കൂടെയായ്

നിനക്കായ്‌ സ്നേഹത്തിന്‍ ജാലകം

തുറന്നിഞാന്‍ വര്‍ണ്ണത്തിന്‍

ലോകത്തില്‍ പാറി നടന്നു.


വിണ്ണില്‍ നിന്നും പെയ്തിറങ്ങീടും

പ്രണയത്തിന്‍ ദേവതയീ നീ....

അഭിഷേകം തീര്‍ക്കുന്ന പുണ്യാഹ -

മായെന്‍ മനസിനെ നീ തെളിയിചിടും

അറിയൂ......


പ്രണയം പ്രകൃതിതന്‍ മദനിസ്വനം

അലിയൂ ഈ ആര്‍ദ്രാനു ഭൂദിയില്‍

ഈ ജന്മം മുഴുവനായ് അലിഞ്ഞുതീരൂ.

പ്രണയത്താല്‍ തീര്‍ത്തൊരീ വാചാല-

വീചിയില്‍ ഒരുനനാളെന്‍ പ്രണയവും

പൂത്തുലയും ......


ആ ദിനത്തിനായ് കാത്തിരിപ്പൂ..

ആ ദിനത്തെ കതോര്‍ത്തിരിപൂ..

വന്നണയൂ ആ ദിനമെ...

കാത്തിരിപ്പൂ ഞാനീ അംഗണത്തില്‍ .........

Wednesday, August 6, 2014

നിനക്കായ്






പുനർജന്മമേകിയാൽ പോലുമെൻ 
                 
   ജീവിത -





ഏടുകൾ നിനക്കല്ലോ ഞാൻ തീർത്തു വെയ്ക്കിലും 


     എൻ ശ്വാസ-നിശ്യാസ വേളയിൽ
                    
     നീ -
തന്ന നിമിഷങ്ങളല്ലയോ എൻ ജീവ സാനുക്കൾ ...




                                                  




                                                                  *****

Sunday, August 3, 2014


ബാല്യകാല സ്മൃതി 

എന്‍ ജീവിതത്തില്‍ മുറിവുകള്‍ വീഴുന്നു 
ഒരു തുള്ളി ചോര പോടിഞ്ഞിടാതെ
എന്‍ ബാല്യകാലം കൊഴിഞ്ഞുഒകുന്നുവോ 
ഒരു ചെമ്പരത്തിപ്പൂവുപോലെ 

                   എന്‍ ജീവിതത്തിലെ ബാല്യകാലം  ഇനി 
                    വാടിയ പൂവുപോല്‍ മാത്രമാണോ
                    ബാല്യ തമാശകള്‍ വിട്ടുപോമോ എന്റെ
                    കൂട്ടുകരെല്ലമാകന്നുപോമോ..

Tuesday, July 29, 2014

തലൈവ.....

ഞാന്‍ ഷിജില്‍..കോഴിക്കോട് ജില്ലയിലെ കുരുവട്ടുര്‍ എന്ന ചെറിയ ഗ്രാമത്തില്‍ ജീവിക്കുന്നു ....എന്റെ മനസ്സിനെ തൊട്ടറിഞ്ഞ    ചില നിമിഷങ്ങള്‍...അല്ലെങ്ങില്‍ ചില നേരം പോക്കുകള്‍ എന്റെ സ്വന്തം ശൈലിയില്‍ അവതരിപ്പിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു...

           ഈ ബ്ലോഗ്‌ എന്റെ സുഹൃത്തുക്കള്‍ക്കും കൂടി പ്രയോജനകരമാകണം എന്ന ഉദ്ദേശം ഉള്ളതിനാല്‍ എന്റെ സുഹൃത്തുക്കളുടെ ലേഖനങ്ങള്‍ കൂടി ഞാന്‍ ഇതില്‍ ഉള്‍പ്പെടുത്തും എന്ന് ഉറപ്പുതരുന്നു...

     


         " അറിവ് ഒരു സമുദ്രമാണ്.അതിലെ ജലാംശം ഒരിക്കലും വറ്റില്ല.ആ സമുദ്രം നല്ലതും ചീത്തയുമായ ഒരുപാടു വസ്തുക്കളെ വഹിക്കുന്നു .....നിങ്ങളുടെ അറിവുകള്‍ എന്നും നന്മയിലെക്കാവട്ടെ .......  !!!!!! "