എന്റെ മനസ്സ് നിന്നിൽ വിലയം പ്രാപിച്ചത് മുതൽ...
സഞ്ചാരം നിന്നിലേക്ക് മാത്രമായിരുന്നു...
മരണത്തിന്റെ മഞ്ഞിൻ കണങ്ങളാൽ പുണർന്നിടുന്നത്...
എന്നിലൂടെ നിന്നെത്തന്നെയായിരുന്നോ?
ഏതോ ഒരു വസന്തകാലത്തിന്റെ സ്മരണയിൽ ഒറ്റക്കാണെന്ന തോന്നൽ...
നിന്നിൽ വിരഹദുഃഖത്തിന്റെ കയ്പുള്ള ലഹരി പകർന്നിരിക്കാം...
വിധിയെന്ന രണ്ടക്ഷരത്തിൽ ഇല്ലാതായത് ഞാൻ മാത്രമായിരുന്നില്ല...
നീയും കൂടിയായിരുന്നെന്ന് ഞാൻ അറിയുന്നു സഖീ..
ഇനിയുമാ പാഴ് സ്വപ്‌നങ്ങൾ നിന്നെ വേട്ടയാടാതിരിക്കാൻ...
പാപജന്മമെന്ന മിഥ്യാധാരണയിൽ കുരുങ്ങിക്കിടക്കാതിരിക്കാൻ...
എല്ലാം മറക്കൂ...മറ്റൊരു ജീവിതത്തിൽ അലിഞ്ഞുചേരൂ...ഇനി ഞാൻ നിന്നിൽ ഒരു വിസ്മൃതിയായ് മാറിടട്ടെ...