മായാ മനോഹരതീരത്തിലെ,
അണയാതെ തെളിയുന്ന ദീപം പോലെ
ആകാശഗോപുരം സന്ധ്യയെ പുണരുമ്പോള്‍
ചന്ദന ഗന്ധത്തില്‍ ഞാനലിഞ്ഞു,
അവള്‍ മംഗള ദീപവുമായ് മുന്നില്‍ നിന്നൂ(മായാ)
ഏതോ സ്വപ്നത്തില്‍ താമരത്തളികയില്‍
അവളുടെ മാരനായ് ചേര്‍ന്നിരുന്നു
അവളുടെ മാരനായ് ചേര്‍ന്നിരുന്നു
നെറുകയില്‍ കുങ്കുമം ചാര്‍ത്തി ഞാനവളെയെന്‍
നിനവിലെ ജീവിതത്തോഴിയാക്കി,
എന്റെ ജീവന്റെ ജീവനായ് സ്വന്തമാക്കി.(മായാ)
ഓര്‍മ്മതന്‍ താളില്‍ മറഞ്ഞിടാതെ
നാളെയീ പുലരിയില്‍ കൂട്ടിരിക്കാം..
ആകാശദീപം കൊളുത്തുന്ന നേരത്തെന്‍
ജീവന്റെ താളത്തില്‍ ചേർന്നുറങ്ങാം
എന്റെ ഹൃദയത്തുടിപ്പുനിന്‍ സ്വന്തമാക്കാം.. (മായാ)
No comments:
Post a Comment