അവളുടെ സ്നേഹത്തിനു എന്റെ ഹൃദയമിടിപ്പിന്റെ താളമായിരുന്നു
എന്നാൽ ഇന്ന് അവൾ എന്നിൽ നിന്നും ഒരുപാട് അകലെക്കകന്നു പോയിരിക്കുന്നു.
നാരങ്ങാ മിട്ടായിയുടെ മധുരമൂറുന്ന സ്വപ്നങ്ങളുമായി അവളിനി മനസ്സിന്റെ പടിവാതിൽ കടന്ന് വരില്ലെന്നുറപ്പായിട്ടും എന്തിനെന്നെ അവളുടെ ഓർമ്മകൾ കുത്തിനോവിക്കുന്നു?
മനസ്സിൽ എന്നേ ജീവച്ഛവമായി മാറിയ എന്റെ പ്രണയത്തിന് ഞാൻ നൽകുന്ന ഏറ്റവും വിലപ്പെട്ട സമ്മാനം മരണം തന്നെയായിരുന്നു. എന്റെ സ്നേഹം പിടിച്ചു വാങ്ങിയതിന് ഞാൻ നിന്നോട് ചെയ്യുന്ന പ്രായശ്ചിത്തമെന്നോണം മനസ്സിൽ തീർത്ത ചുടലയിൽ ദഹിപ്പിക്കുക എന്നത് മാത്രമായിരുന്നു ഏക പോംവഴി. എന്നിട്ടും കത്തിയെരിയാത്ത മാംസപിണ്ഡം പോലെ എന്നെ തേടി അവൾ വീണ്ടും വന്നിരിക്കുന്നു....

No comments:
Post a Comment