Thursday, July 16, 2015

ഇന്ന് ഞാൻ എന്റെ പഴയ ഒരു ഡയറി കാണാനിടയുണ്ടായി. അത് എനിക്കൊരു ഡയറി മാത്രമല്ലായിരുന്നു. എന്റെ ജീവിതത്തെ പലപ്പോഴായി സ്പർശിച്ചിട്ടുള്ള അനുഭവങ്ങൾ ,എന്റെ  ജീവിതത്തിൽ  പിന്നിട്ട വഴികൾ..ആ ഡയറിയിലെ ഓരോ ഇതളുകൾക്കും മാത്രമറിയാവുന്ന എന്റെ ജീവിത സ്വപ്നങ്ങൾ .. എന്റെ മനസ്സിൽ മാത്രം തകർന്നടിഞ്ഞ ജീവിത യാഥാർഥ്യങ്ങൾ....

സ്വപ്നത്തിന്റെ ആത്മാവ്

ഈ ലോകം മറക്കുന്നു ഞാൻ
ഈ ജീവിതവും വെറുക്കുന്ന ഞാൻ
കാലത്തിൻ പാപമാം ഈ ജീവിതമല്ലാ..
തിനിയൊരു ജൻമം തന്നിടുമോ..
ഇനിയൊരു ജൻമം തന്നിടുമോ...

ജീവിത സ്വപ്നങ്ങൾ അഗ്നിയിലെരിയുമ്പോൾ
സ്വപ്നത്തിന്നാത്മാവ് ബാക്കിയായി
എരിയുന്ന ചൂടിന്റെ ഉള്ളിലെ ആത്മാവ്
മറ്റൊരു ജീവനിൽ ചേർന്നിടുമോ
സ്വപ്നങ്ങൾ ഇനിയെന്നിൽ തളിരിടുമോ ..

Wednesday, July 8, 2015

മഴത്തുള്ളികൾ

ഓരോ മഴത്തുള്ളികൾകൊണ്ടുരുകുമെൻ
ഹൃദയത്തിനുള്ളിലെ നീറുന്ന ദുഖങ്ങൾ
ഇനിയെന്നെ ഞാനാക്കി മാറ്റിയ സത്യങ്ങൾ
ഉരുകിയൊലിക്കാതെ മുന്നോട്ട് പോകയായ്

പ്രണയവും വിരഹവും കണ്ണീർപൊഴിക്കുന്ന
മോഹഭoഗങ്ങളും ഉരുകിയൊലിക്കവേ
നഗ്നമാം കാലചക്രത്തിന്റെ ഏടുകൾ
മുന്നോട്ടൊഴുകാതെ പിന്നോട്ട് പോകയായ്

ശിലകളിൽ കൊത്തിയ കയ്യക്ഷരം പോലെ
ചില മുറിപ്പാടുകൾ പിന്നെയും ബാക്കിയായ്
എൻ ചിതയിൽ  തീർത്തൊരാ അഗ്നിക്കു മാത്രമേ
ആ മുറിപ്പാടിനും ചിതയൊരുക്കാനാവൂ.......