മഴേ നിന്നെ എനിക്ക് എന്തിഷ്ടമാണെന്നോ...
എന്റെ ദുഖങ്ങളിൽ സ്വാന്ത്വനമേകുന്ന കുളിർമഴയാകാനും,
എന്റെ വേദനകളിൽ എന്നോടൊപ്പം കരയാനും നീയുണ്ടായിരുന്നു...
പക്ഷേ നിന്നെ ഞാനൊരിക്കലും പ്രണയിച്ചിരുന്നില്ല....
എന്റെ നൊമ്പരങ്ങളിൽ കുളിർ തെന്നലായി എന്നെ തലോടാനും,
മനസ്സിലെ ഇരുണ്ട കാർമേഘങ്ങളെ തഴുകിയകറ്റാനും
എന്നും എന്നരികിലുണ്ടായിരുന്ന കാറ്റേ...
നിന്നെയും എനിക്കൊരുപാടിഷ്ടമാണ്...
പക്ഷേ നിന്നെയും ഞാനൊരിക്കലും പ്രണയിച്ചിരുന്നില്ല.....
എന്റെ പ്രണയം എന്നും നിന്നോട് മാത്രമായിരുന്നു പെണ്ണേ...
നീയെന്നരികത്തായിരുന്നപ്പോൾ..
എന്നിലെ വേദനകൾ സ്വപ്നങ്ങളിൽ നിന്ന് പോലും അകന്നു നിന്നു ...
കണ്ണീർപ്പൂക്കൾക്ക് പോലും അന്ന് സന്തോഷത്തിന്റെ നിറമായിരുന്നു...
നിൻ മൃദു സ്പർശനവും, നിന്റെ തലോടലും
കുളിർക്കാററിനേക്കാൾ മാർദ്ദവമാർന്നതായിരുന്നു...
എന്നിൽനിന്നും എന്നെന്നേക്കുമായി നിന്റെ പ്രണയം നഷ്ടമായെങ്കിലും സഖീ...
എന്റെ തൂലികയിൽ നിൻ പ്രണയം
ഇന്നും തളിർക്കുന്ന ഓർമ്മതൻ പൂക്കൾപോൽ....